Latest NewsInternational

എലിയുടെ വിസർജ്യത്തിൽനിന്ന് മറ്റൊരു രോഗബാധ കണ്ടെത്തി

ഹോങ്കോങ് : എലിയുടെ വിസർജ്യത്തിൽനിന്ന് മനുഷ്യനിലേക്ക് ഹെപ്പ​റ്റൈ​റ്റിസ് ഇ പകർന്നതായി സ്ഥിരീകരിച്ചു. എലിയുടെ വിസർജ്യം കലർന്ന ഭക്ഷണം കഴിച്ചാണ് വൈറസ് രോഗം പകർന്നതെന്ന് കരുതുന്നു. എലികളിൽ നിന്നു മനുഷ്യരിലേക്ക് രോഗം പകരാമെന്ന കണ്ടെത്തൽ ഗവേഷകരെ ആശങ്കയിലാക്കുന്നുണ്ട്.

അമ്പത്തിയാറുകാരനായ ഈ രോഗിയുടെ കഴിഞ്ഞ വർഷം മാറ്റിവെച്ച കരളിന്റെ പ്രവർത്തനം വീണ്ടും തകരാറിലായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസിനെ തിരിച്ചറിഞ്ഞത്. ചികിത്സയിലൂടെ ഇദ്ദേഹത്തിന്റെ രോഗം ഭേദമായെന്ന് ഡോക്ടർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button