KeralaLatest News

ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് സര്‍ക്കാര്‍ വാഹനം; സംഭവം വനംവകുപ്പ് അന്വേഷിക്കും

തിരുവനന്തപുരം: ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിക്കും. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു 40 കിലോമീറ്ററോളം അകലെയുള്ള മണ്ഡപത്തിലേയ്ക്ക് നിരവധി തവണ വനംവകുപ്പിന്റെ വാഹനങ്ങള്‍ ഓടിയെന്നാണ് ഉദ്യോഗസ്ഥനെതിരായ ആരോപണം.

സംഭവത്തില്‍ വനംവകുപ്പ് മേധാവിയോട് അന്വേഷണം നടത്താന്‍ വകുപ്പ് മന്ത്രി കെ.രാജു നിര്‍ദേശിച്ചു. തൃശൂര്‍ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയനാണ് അന്വേഷണ ചുമതല. വിവാഹത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button