ന്യൂഡൽഹി : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനത്തിന് അനുമതി. 3 ബാങ്കുകളുടെയും ബോർഡ് ഓഫ് ഡയറക്ടർമാരുടേതാണ് തീരുമാനം. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക് എന്നിവയുടെ ബോർഡ് ഓഫ് ഡയറക്ടർമാരുടെ യോഗത്തിലാണ് അനുമതി ലഭിച്ചത്.
നിർദേശത്തിനു തത്വത്തിൽ അംഗീകാരം നൽകി. ദേന ബാങ്ക് ഡയറക്ടർമാർ നേരത്തെ അനുമതി നൽകിയിരുന്നു. മൂന്നു ബാങ്കുകളും ചേർന്നുണ്ടാകുന്ന ബാങ്ക് ആസ്തിയിലും ശാഖകളുടെ എണ്ണത്തിലും രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാകും. ആസ്തി 14.5 ലക്ഷം കോടി രൂപയാകും. കഴിഞ്ഞ മാസം 17ന് ധനമന്ത്രാലയമാണ് 3 ബാങ്കുകളുടെയും ലയനം പ്രഖ്യാപിച്ചത്.
Post Your Comments