കൊച്ചി: വ്യാജമരുന്നുകളെ വിപണിയില്‍ നിന്നകറ്റാനുള്ള പദ്ധതിയുമായി നീതി ആയോഗ്. ഇതിനു മുമ്പും ഇതിനുള്ള ശ്രമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും വ്യാജമരുന്നുകള്‍കളെ കുടുക്കാനുള്ള കൂടുതല്‍ ശ്രമങ്ങളാണ് നീതി ആയോഗ് ആലോചിക്കുന്നത്. ഇതിനായി ബ്ലോക്ക് ചെയിന്‍ നടപ്പിലാക്കാനാണ് പദ്ധതി.
ഒറാക്കിള്‍,അപ്പോളോ ഹോസ്പിറ്റല്‍, സ്‌ട്രൈഡ് ഫാര്‍മ എന്നിവരെ പങ്കാളിയാക്കിയാണ് നീതി ആയോഗ് മേഖലയിലെ ആദ്യത്തെ ബ്ലോക്ക് ചെയിന്‍ നടപ്പാക്കുന്നത്. കൂടാതെ രുന്നുകളില്‍ ക്യൂ.ആര്‍.കോഡ് രേഖപ്പെടുത്തുന്ന നടപടി നേരത്തേ തുടങ്ങിയിരുന്നു.
ഒറാക്കിളിന്റെ ബ്ലോക്ക് ചെയിന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് മരുന്നു വിതരണ ശ്രൃഖല നിയന്ത്രണം. സീരിയല്‍ നമ്പര്‍, ലേബലിങ്, സ്‌കാനിങ്, എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാകും ഇതില്‍ രേഖപ്പെടുത്തുക. കൂടാതെ മരുന്ന് രോഗികളില്‍ എത്തുന്നതുവരെ നിര്‍മ്മാണ-വിതരണ മേഖല നിരീക്ഷണത്തിലായിരിക്കും. ചേരുവകളുടെ വിശദവിവരവും സൂക്ഷിക്കേണ്ട വിധവും പ്രതിപാദിക്കാന്‍ സഹായിക്കുന്ന ഐ.ഒ.ടി സംവിധാനവും ഒരുക്കും.
Post Your Comments