തിരുവനന്തപുരം: ഏഷ്യൻ യോഗ സ്പോർട്സ് ചാംപ്യൻഷിപ്പിൽ വിജയം കൈവരിച്ച് ഇന്ത്യ. തുടർച്ചയായ എട്ടാം തവണയാണ് ഇന്ത്യ വിജയം കൊയ്യുന്നത്. വിയറ്റ്നാമാണ് റണ്ണേഴ്സ് അപ്. മലേഷ്യയും ദുബായും മൂന്നാംസ്ഥാനം പങ്കിട്ടു. പ്രായം അടിസ്ഥാനമാക്കി വിവിധ വിഭാഗങ്ങളിലായി നടന്ന 25 മത്സരങ്ങളിലും സ്വർണം നേടിയാണ് ഇന്ത്യ കീരീടം നിലനിർത്തിയത്.
ഗവർണർ പി.സദാശിവം വിജയികൾക്കു ട്രോഫികൾ സമ്മാനിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ,ഡിജിപി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Post Your Comments