Latest NewsKerala

പ്രചാരണത്തിന്റെ പേരിൽ കറങ്ങിയ ചക്കരയും സിപിഎം നേതാവും ലോക്കൽ കമ്മറ്റിയിൽ നിന്ന് പുറത്ത്

ചേര്‍ത്തല: ചക്കരയ്ക്ക് അയച്ച പ്രണയസല്ലാപ നിമിഷങ്ങളുടെ സെല്‍ഫി നമ്പര്‍ മാറി വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കയച്ച്‌ സിപിഎം പ്രാദേശിക നേതാക്കളെ ലോക്കല്‍ കമ്മറ്റിയില്‍ നിന്നും പുറത്താക്കി. ലോക്കല്‍കമ്മിറ്റി അംഗങ്ങളുടെ പ്രണയം വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചതോടെ പാര്‍ട്ടി തല അന്വേഷണത്തില്‍ നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ ഡിവൈഎഫ്‌ഐ ജില്ലാ നേതാവായ യുവതിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും പ്രചാരണത്തിന് പോകാതെ തെന്മല വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പോവുകയായിരുന്നു.

ഇവിടവെച്ച്‌ എടുത്ത സെല്‍ഫിയും മറ്റു ഫോട്ടോകളുമാണ് ചക്കര എന്ന പേര് തെറ്റി ചക്കര കുളം എന്ന വാട്സാപ്പ് ഗ്രൂപ്പിലെത്തിയത്. തന്റെ കാമുകിയുടെ പേര് സിപിഎം നേതാവ് മൊബൈലില്‍ സേവ് ചെയ്തിരുന്നത് ചക്കര എന്ന പേരിലായിരുന്നു. അതേസമയം ചക്കരക്കുളം എന്ന പേരില്‍ പ്രാദേശിക വാട്‌സാപ്പ് കൂട്ടായ്മയില്‍ ടിയാന്‍ അംഗമായിരുന്നു. തെന്മലയില്‍വെച്ചെടുത്ത പ്രണയസല്ലാപ ചിത്രങ്ങള്‍ കാമുകിക്ക് അയച്ചുകൊടുക്കുന്നതിന് പകരം ചക്കരക്കുളം എന്ന വാട്‌സാപ്പ് ഗ്രൂപ്പിലേക്കാണ് സിപിഎം നേതാവ് ചിത്രങ്ങള്‍ ഇട്ടത്.

ഗ്രൂപ്പിലെ ചില വിരുതന്മാര്‍ ചിത്രങ്ങള്‍ ജില്ലാ നേതാക്കള്‍ക്ക് അയച്ചുകൊടുത്തതോടെ സംഗതി കൈവിട്ടുപോയി. ഗ്രൂപ്പുപോരു മുറുകിയിരിക്കുന്ന ലോക്കല്‍ കമ്മിറ്റിയില്‍ വിഷയം ചൂടേറിയ ചര്‍ച്ചയായതോടെയാണ് പാര്‍ട്ടി അന്വേഷണത്തിനു രണ്ടംഗകമ്മീഷനെ നിയോഗിച്ചത്. സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായതോടെയാണ് സംഭവം ചര്‍ച്ചയായത്.

പാര്‍ട്ടി അംഗങ്ങള്‍ ഇതേപറ്റി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആരോപണവിധേയര്‍ ഉള്‍പ്പെട്ട ലോക്കല്‍ കമ്മറ്റിയിലെ അംഗങ്ങളായ കെപി രാജഗോപാല്‍, വിശ്വനാഥപിള്ള എന്നിവരാണ് പരാതി അന്വേഷിക്കുന്നത്. ചിത്രങ്ങള്‍ പുറത്തായതിനെത്തുടര്‍ന്ന് പാര്‍ട്ടിയിലെ വിവിധതലങ്ങളില്‍ പരാതികളെത്തിയിരുന്നു. വിവാഹിതരായ ഇവരുടെ നടപടി പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാതെ ഉല്ലാസത്തിനുപോയതു ഗൗരവമായി കാണണമെന്നും കാണിച്ചാണ് പരാതികള്‍ നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button