Latest NewsInternational

ആ കത്തുകള്‍ ഞങ്ങളെ സ്‌നേഹത്തിലാക്കി; കിം ജോങ് ഉന്‍ ഇപ്പോള്‍ അടുത്ത സ്നേഹിതനാണെന്ന് ട്രംപ്

. ഉത്തരകൊറിയയില്‍ നിന്ന് ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണ് സ്‌നേഹം തുടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു.

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി താന്‍ സ്‌നേഹിത്തിലായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തരകൊറിയയില്‍ നിന്ന് ലഭിച്ച മനോഹരമായ കത്തുകളിലൂടെയാണ് സ്‌നേഹം തുടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു. വെസ്റ്റ് വിര്‍ജീനിയയില്‍ നടന്ന റാലിയില്‍ ആയിരുന്നു ഉത്തരകൊറിയന്‍ തലവനെ ട്രംപ് വാനോളം പുകഴ്ത്തിയത്. അസാധാരണമായ കത്ത് കിമ്മില്‍നിന്നു തനിക്കു ലഭിച്ചതായി ട്രംപ് വെളിപ്പെടുത്തി.

ഉത്തരകൊറിയുമായി രണ്ടാം ഉച്ചകോടി നടന്നാല്‍ അതിശയിക്കാനില്ലെന്നും ട്രംപ് പറഞ്ഞു. കിമ്മുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്കുള്ള നടപടികള്‍ വേഗത്തിലാകുമെന്നും ട്രംപ് പറഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ വേദിയിലാണ് കിം ജോങ്ങ് ഉന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഭീതി ജനിപ്പിക്കുന്നതാണെന്ന് ട്രംപ് പ്രസംഗിച്ചത്. കിമ്മിനെ റോക്കറ്റ് മനുഷ്യനെന്നും ട്രംപ് അധിക്ഷേപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button