KeralaLatest News

ഇതര സംസ്ഥാന തൊഴിലാളി പതിനാറുകാരിയെ കൊലപ്പെടുത്തിയത് പ്രണയാഭ്യർഥന നിഷേധിച്ചതിനല്ല, പെൺകുട്ടിയുടെ പിതാവ് നൽകാനുണ്ടായിരുന്നത് നാല് വർഷം ജോലി ചെയ്ത കൂലി

ഇതര സംസ്ഥാന തൊഴിലാളിയായ സാദത്താണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്

മലപ്പുറം; ഇതര സംസ്ഥാന തൊഴിലളി പതിനാറുകാരിയെ കൊലപ്പെടുത്തിയത് പ്രണയാഭ്യാർഥന നിരസിച്ചതിനല്ലെന്ന് പോലീസ് . പണമിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളിയായ സാദത്താണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

ഏകദേശം നാലു വർഷത്തെ പണമാണ് പെൺകുട്ടിയുടെ പിതാവ് സാദത്തിന് നൽകാനുണ്ടായിരുന്നത്. പണം ചോദിച്ചിട്ടും നൽകാത്തതിെന തുടർന്നാണ് പക കൊലപാതകത്തിലേക്കെത്തിയത്. കൊൽക്കത്ത സ്വദേശിയായ ഹുസൈൻ പെൺകുട്ടിയുടെ പിതാവിനൊപ്പമാണ് ജോലിചെയ്തിരുന്നത്. നാലുവർഷത്തെ കൂലി പെൺകുട്ടിയുടെ പിതാവ് നൽകാനുണ്ടായിരുന്നുവെന്നും ഹുസൈൻ പൊലീസിന് മൊഴിനൽകിയിരുന്നു, പെൺകുട്ടിയെകുത്തി കൊലപ്പെടുത്താൻ ഉപയോ​ഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button