കോഴിക്കോട്: കോഴിക്കോട്ടെ പനിമരണം നിപ വൈറസ് മൂലമല്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരാള്‍ പനി ബാധിച്ച് മരിച്ചത് നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും അത്തരത്തില്‍ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമാായ വാര്‍ത്തയാണെന്നും വെളിപ്പെടുത്തി ഡിഎംഒ ഡോ. വി. ജയശ്രീ.
ജനങ്ങള്‍ ഇത്തരം വ്യാജ വാര്‍ത്തകളിലും ഊഹാപോഹങ്ങളിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ഡിഎംഒ വ്യക്തമാക്കി. മരിച്ചയാളുടെ വീട്ടിലെ പനി ബാധിച്ച രണ്ടു പേരുടെയും മരിച്ചയാളുടെയും സാമ്പിളുകള്‍ രോഗകാരണം കണ്ടെത്താന്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതിന്റെ റിസള്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അരിയാന്‍ സാധിക്കൂ.
Post Your Comments