Latest NewsKeralaIndia

മദ്യം വേണ്ടവർക്ക് അത് ലഭ്യമാക്കുന്നതാണ് എൽഡിഎഫിന്‍റെ മദ്യനയം : കാനം

. മദ്യവർജ്ജനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വ്യാജമദ്യം ഒഴിവാക്കി നല്ല മദ്യം കൊടുക്കുക എന്നത്

മലപ്പുറം: മദ്യം ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതാണ് എൽഡിഎഫിന്‍റെ മദ്യനയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അബ്കാരി നിയമത്തിനോ എൽഡിഎഫ് നയത്തിനോ വിരുദ്ധമായി സർക്കാർ ഒന്നും ചെയ്തിട്ടില്ല. തീരുമാനം എടുക്കാനുള്ള അധികാരം എക്സൈസ് വകുപ്പിനാണ്. അതിന്‍റെ ഉത്തരവാദിത്വവും അവർക്ക് തന്നെയാണ്. മദ്യവർജ്ജനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വ്യാജമദ്യം ഒഴിവാക്കി നല്ല മദ്യം കൊടുക്കുക എന്നതുകൂടിയാണെന്നും കാനം മലപ്പുറത്ത് പറഞ്ഞു.

ബ്രുവറി തുടങ്ങാൻ കിൻഫ്ര ആർക്കും സ്ഥലം വിട്ടു നൽകിയിട്ടില്ലെന്ന് വ്യവസായമന്ത്രി ഇ പി ജയരാജൻ പറഞ്ഞു. കിൻഫ്രയുടെ കൈവശം ഭൂമി ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ട് എന്ന് പറഞ്ഞു. അല്ലാതെ ആർക്കും ഭൂമി നൽകിയിട്ടില്ലെന്ന് ഇ പി ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു. കാര്യങ്ങൾ വ്യക്തമായി മനസിലാക്കാതെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങൾ ഉന്നയിച്ചതെന്നും ജയരാജൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button