NattuvarthaLatest News

കർഷകർക്ക് താങ്ങാകാൻ വിള ഇൻഷുറൻസ്

സംസ്ഥാന കർഷകക്ഷേമവകുപ്പാണ് വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്

കൽപ്പറ്റ: കനത്ത പ്രളയത്തെയും കാലവർഷത്തെയും അതിജീവിക്കാൻ ഇനി മുതൽ ഇൻഷുറൻസ്. കാലവർഷകെടുതിയിലും പ്രളയത്തിലും കർഷകർക്ക് താങ്ങാകാൻ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.

കർഷകർ സംസ്ഥാനത്ത് ഒരുപാട് ഉണ്ടെങ്കിലും ഇൻഷുറൻസ് തുടങ്ങിയവ ചെയ്യുന്നവർ കുറവാണ് , സംസ്ഥാന കർഷകക്ഷേമവകുപ്പാണ് വിള ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. ഇത്തവണ പ്രളയം നേരിട്ടപ്പോൾ കേരളത്തിൽ മാത്രം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കർഷകർക്ക് സംഭവിച്ചത്. ഇതിൽ പത്ത് ശതമാനം കർഷകർപോലും യാതൊരു തരത്തിലുള്ള വിള ഇൻഷുറൻസ് പദ്ധതികളിലും അംഗത്വം നേടാത്തവരാണ്.

shortlink

Post Your Comments


Back to top button