താര സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം കൈകാര്യം ചെയ്യുന്ന മോഹന്‍ലാലില്‍ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നു സംവിധായകന്‍ വിനയന്‍, പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞു തീര്‍ക്കണമെന്ന നിലപാട് സ്വഗാതര്‍ഹാമാണെന്നും വിനയന്‍ പറയുന്നു.
തനിക്ക് മോഹന്‍ലാലുമായി യാതൊരു പ്രശ്നവുമില്ലെന്നും ഞങ്ങള്‍ക്കിടയിലെ ചേരിതിരിവ് ഫാന്‍സുകാര്‍ ഉണ്ടാക്കിയതാണെന്നും വിനയന്‍ പറഞ്ഞു, മദന്‍ലാലിനെ വെച്ച് ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന പേരില്‍ ഒരു സിനിമ എടുത്തതാണ് കാരണമെന്നും അത് മോഹന്‍ലാലിനെ കളിയാക്കാന്‍ ചെയ്തതല്ലെന്നും വിനയന്‍ വ്യക്തമാക്കുന്നു. ‘ഉദയനാണ് താരം’ പോലെയുള്ള സിനിമ ചെയ്യുന്ന ശ്രീനിവാസനെ പോലെയുള്ളവര്‍ക്ക് അവരുടെ അരികില്‍ എപ്പോഴും ഒരു സീറ്റ് ഉണ്ടെന്നും വിനയന്‍ പരിഹസിക്കുന്നു .
ഉദയനാണ് താരം ശ്രീനിവാസന്റെ ഒരു കണ്ണുകെട്ടാണ്, ഇവിടെ ഇങ്ങനെ പറയുകയും ചെയ്യുകയും അപ്പുറത്ത് പോയി കെട്ടിപ്പിടിക്കുകയും ചെയ്യും ഞാന്‍ അങ്ങനെയൊന്നും ചെയ്യുന്ന ഒരാളല്ല, ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവേ വിനയന്‍ വ്യക്തമാക്കി.
Post Your Comments