ജിദ്ദ : സൗദിയിൽ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. കീഴാറ്റൂർ നെന്മിനി സ്വദേശി പിലാക്കൽ അലവി (55) ആണു മരിച്ചത്. ജിദ്ദ–മദീന റൂട്ടിൽ വെച്ചായിരുന്നു അപകടം. കഴിഞ്ഞ 17ന് അലവിയുടെ ഭാര്യയും സഹോദരനും സഹോദരന്റെ ഭാര്യയും ഉംറയ്ക്കു പോയതാണ്. മദീനയിലേക്കു പോവുകയായിരുന്ന ഇവർക്കൊപ്പമുണ്ടായിരുന്ന അലവി, വാഹനത്തിൽനിന്നിറങ്ങി ജോലിസ്ഥലമായ ഉദൈദിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കവേ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
ഭാര്യ: ചെറുകപ്പള്ളി ആമിന. മക്കൾ: ഹസ്‌നത്ത്, ഹാരിസ്, ഹന്ന തസ്‌നി.മരുമക്കൾ: ജലീൽ (വെട്ടത്തൂർ), റാബിയ (പെരിന്താട്ടിരി)
Post Your Comments