KeralaLatest News

അയ്യപ്പസ്വാമിക്കിഷ്ടമല്ലെങ്കില്‍ ഒറ്റമനുഷ്യരെ അടുപ്പിക്കരുത്: ശാരദക്കുട്ടി

കാനന ക്ഷേത്രം കാനനശോഭയോടെ, നിലനില്‍ക്കണമെന്നും ആരും - ആണും പെണ്ണും -അങ്ങോട്ടു പോകരുത് എന്നുമാണ് വ്യക്തിപരമായ അഭിപ്രായമെന്നും ശാരദക്കുട്ടി

തിരുവനന്തപുരം: അയ്യപ്പസ്വാമിക്കിഷ്ടമല്ലെങ്കില്‍ ഒറ്റമനുഷ്യരെ അടുപ്പിക്കരുത്. കാട്ടാനകളും കരിമ്പുലികളും കടുവാ പടയണികളും മണിനാഗങ്ങളും തിരുനട കാക്കുന്ന കാനനക്ഷേത്രമായി അവിടം നിലകൊള്ളണമെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശാദരക്കുട്ടി പ്രതികരിച്ചത്.
കാടും മേടും കാട്ടാറുകളും കാനനവീഥികളും മലിനപ്പെടുത്തിയതിത്ര കാലവും പെണ്ണുങ്ങളല്ല. അതു കൊണ്ടു തന്നെ ‘കേറി വരിനെടീ മക്കളേ’ എന്ന് ഗോഡ്ഫാദറിലെ അഞ്ഞൂറാന്‍ മുതലാളി വിളിച്ചതു പോലെ അയ്യപ്പസ്വാമി ഞങ്ങളെ വിളിക്കും.. കാരണം സ്വാമിക്കറിയാം ആണ്‍വീടായാലും ആണ്‍കാടായാലും അത് വിരസവും അരസികവും അകാല്പനികവും മാലിന്യ ജടിലവുമാണെന്ന്. കാനന ക്ഷേത്രം കാനനശോഭയോടെ, നിലനില്‍ക്കണമെന്നും ആരും – ആണും പെണ്ണും -അങ്ങോട്ടു പോകരുത് എന്നുമാണ് വ്യക്തിപരമായ അഭിപ്രായമെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

https://www.facebook.com/saradakutty.madhukumar/posts/2150417814971466

shortlink

Related Articles

Post Your Comments

Related Articles


Back to top button