KeralaLatest News

കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ഇടവക വികാരിയുടെ ശ്രമം

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു

കോട്ടയം: കന്യാസ്ത്രീകളെ സ്വീധീനിക്കാന്‍ ഇടവക വികാരിയുടെ ശ്രമമെന്ന് ആരോപണം. ബിഷപ്പിന് അനുകൂലമായി മൊഴി നല്‍കാന്‍ കോടനാട് ഇടവക വികാരി പ്രേരിപ്പിച്ചെന്നാണ് കന്യാസ്ത്രീകള്‍ ആരോപണം നടത്തിയിരിക്കുന്നത്. ഫാ. നിക്കോളാസ് മണിപ്പറമ്പിലിപ്പറമ്പിലാണ് കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയത്. അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു.

മുന്‍ ജലന്ധര്‍ ബിഷപ്പിനെതിരെ ബലാത്സംഗകേസില്‍ ശക്തമായ തെളിവുകളുണ്ടെന്നും ഇതില്‍ ചിലത് താന്‍ കണ്ടിരുന്നുവെന്നുമാണ് ആദ്യം ഫാ.നിക്കോളാസ് പറഞ്ഞത്. എന്നാല്‍ കന്യാസത്രീ തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും, തെളിവുകള്‍ ഉണ്ടെന്ന് പറഞ്ഞതല്ലാതെ ഒരു തെളിവു പോലും തന്നെ കാണിച്ചില്ലെന്നും ഫാ.നിക്കോളാസാ പറഞ്ഞിരുന്നു. ആദ്യം കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയ ഫാദര്‍ തെളിവുണ്ടെങ്കില്‍ അവര്‍ പോലീസിനെ കാണിക്കട്ടെ എന്നാണ് പറഞ്ഞത്. അതേസമയം ബലാത്സംഗകേസില്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ട് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കോടതിയില്‍ അന്വേഷണസംഘം അപേക്ഷ സമര്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button