Latest NewsIndia

സവേരി മാര്‍ക്കറ്റിന് ഇനി ഒരാഴ്ച്ച സ്വര്‍ണത്തിളക്കം

ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴ് വരെ ഒരാഴ്ച്ച നീളുന്ന ആഭരണ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമുള്ള വേദിയാകുകയാണ് ഈ മാര്‍ക്കറ്റ്.

രാജ്യത്തെ തന്നെ ഏറ്റവും പുരാണ മാര്‍ക്കറ്റുകളിലൊന്നായ മുംബൈയിലെ സവേരി മാര്‍ക്കറ്റ് ഇനി വെട്ടിത്തിളങ്ങും. ഒക്ടോബര്‍ ഒന്നു മുതല്‍ ഏഴ് വരെ ഒരാഴ്ച്ച നീളുന്ന ആഭരണ പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കുമുള്ള വേദിയാകുകയാണ് ഈ മാര്‍ക്കറ്റ്.

250 സ്റ്റാളുകളാണ് ഇവിടെ ഒരുങ്ങുന്നത്. പഴമയ്ക്കും പുതുമയ്ക്കും ഊന്നല്‍ നല്‍കി ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന ആഭരണങ്ങള്‍ കാണാനും വാങ്ങാനുമായി 12,000 ആളുകള്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നത് ശുഭമായി കരുതുന്ന ദസ്റ വേളയിലാണ് മേള നടത്തുന്നത്. മേളയുടെ ഭാഗമായി ഒരാഴ്ച്ച മാര്‍ക്കറ്റിന് സമീപമുള്ള റോഡില്‍ വാഹനങ്ങളും വഴിയോരവാണിഭവും നിരോധിക്കും.

ഇതാദ്യമായാണ് മുംബൈയില്‍ ഇത്തരത്തിലൊരു പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് ആഭരണ വ്യാപാരികളുടെ സംഘടനയായ ഐബിജെഎ പ്രസിഡന്റ് മോഹിത് കംബോജ് പറഞ്ഞു. ആഭരണശാലകള്‍ക്ക് ഊര്‍ജ്ജം പകരുന്നതാകും ഇതെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യപാരികള്‍ക്ക് ലഭിക്കുന്ന നല്ല വേദിയായിരിക്കുമെന്നും കംബോജ് കൂട്ടിച്ചേര്‍ത്തു. ആഭരണവില്‍പ്പന പൊടിപൊടിക്കുമെന്ന് മാത്രമല്ല സവേരി മാര്‍ക്കറ്റിനും ഇത് വലിയ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Post Your Comments


Back to top button