ന്യൂഡൽഹി ; ലോക്പാൽ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ എട്ടംഗ സെർച്ച് കമ്മിറ്റിയ്ക്ക് രൂപം നൽകി. ലോക്പാൽ ചെയർമാൻ,അംഗങ്ങൾ എന്നിവരെ ശുപാർശ ചെയ്യാനാണ് കമ്മിറ്റി.സുപ്രീം കോടതി മുൻ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് അദ്ധ്യക്ഷയായ കമ്മിറ്റിയാണ് രൂപീകരിച്ചത്.ലോക്പാൽ സെലക്ഷൻ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ പ്രധാനമന്ത്രിയാണ്.പൊതു പ്രവർത്തകർക്കെതിരെയുള്ള അഴിമതി കേസുകൾ അന്വേഷിക്കുന്ന സംവിധാനമാണ് ലോക്പാൽ.
എസ് ബി ഐ മുൻ മേധാവി അരുന്ധതി ഭട്ടാചാര്യ,പ്രസാർ ഭാരതി ചെയർപേഴ്സൺ സൂര്യപ്രകാശ്,ഐ എസ് ആർ ഒ മേധാവി എ എസ് കിരണകുമാർ,മുൻ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സാഖാ റാംസിംഗ് യാദവ്,ഗുജറാത്ത് മുൻ പൊലീസ് മേധാവി ഷബീർ ഹുസൈൻ എസ് ഖൻഡ്വാവാല,മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ ലളിത് കെ പന്വാർ,രഞ്ജിത്ത് കുമാർ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനെതിരെ കോൺഗ്രസ് രംഗത്ത് വന്നിരുന്നു.കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ഇതുമായി ബന്ധപ്പെട്ട യോഗം ബഹിഷ്ക്കരിക്കുകയും ചെയ്തു.
Post Your Comments