ജകാർത്ത : ശക്തമായ ഭൂചലനത്തിൽ ഒരു മരണം.ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിൽ വെള്ളിയാഴ്ചയായിരുന്നു റിക്ടർസ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പത്തോളം പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾ തകരുകയും ചെയ്തു. ഇതിനു ശേഷം ഇന്തോനേഷ്യന്‍ ദുരന്ത ലഘൂകരണ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കുകയും മണിക്കൂറുകള്‍ക്ക് ശേഷം മുന്നറിയിപ്പ് പിന്‍വലിക്കുകയും ചെയ്തു.
ആദ്യ ഭൂചലനത്തിന് ശേഷമുണ്ടായ തുടര്‍ ചലനം റിക്ടര്‍ സ്കെയിലില്‍ 7.5 രേഖപ്പെടുത്തി. തുടർന്ന് ദ്വീപിലെ മധ്യപടിഞ്ഞാറന്‍ മേഖലയിലുള്ളവരോട് മറ്റിടങ്ങളിലേക്ക് മാറിനില്ക്കാന് അധികൃതര്‍ ആവശ്യപ്പെട്ടു. ജൂലായ്-ഓഗസ്റ്റ് മാസത്തിൽ സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കിലുണ്ടായ ഭൂചനത്തില്‍ 500 ഓളം പേര് കൊല്ലപ്പെട്ടിരുന്നു.
Post Your Comments