തൃശൂര്‍: നിരവധി യാത്രക്കാർ സ്ഥിരമായി ആശ്രയിക്കുന്ന ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ ട്രെയിനിന്‍റെ അനാവശ്യ വൈകിയോടലിനെതിരെ പ്രതിഷേധം ശക്തമാവുന്നു. രാവിലെ എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകുന്നവരാണ് ഈ പാസഞ്ചര്‍ ട്രെയിനെ കൂടുതലായി ആശ്രയിക്കുന്നത്.
രാവിലെ 7.10 നാണ് തൃശൂരില്‍ നിന്ന് പുറപ്പെടുന്നത്. എന്നാല്‍ ദിവസങ്ങളായി 7.45 -ന് ശേഷമാണ് ട്രെയിന്‍ തൃശൂരിലെത്തുന്നത്. ഗുരുവായൂരില്‍ നിന്ന് ട്രെയിന്‍ പുറപ്പെടാന്‍ വൈകുന്നതാണ് ഇതിന് കാരണം. എഗ്മോര്‍-ഗുരുവായൂര്‍ ട്രെയിന്‍ സ്ഥിരമായി വൈകിയെത്തുന്നതിനാലാണ് പാസഞ്ചര്‍ ട്രെയിന്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെടാന്‍ വൈകുന്നതെന്ന് റെയിൽവേ അധികൃതർ.
എന്നാല്‍ വൈകിയെത്തുന്ന എഗ്മോര്‍ ട്രെയിന്‍ തൃശൂരില്‍ പിടിച്ചിട്ട്, ഗുരുവായൂര്‍ പാസഞ്ചര്‍ പുറപ്പെട്ട് തൃശൂരിലെത്തിയതിന് ശേഷം മാത്രമേ വിടുകയുള്ളൂവെന്ന് നേരത്തെ നല്‍കിയ ഉറപ്പ് ലംഘിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് യാത്രക്കാര്‍ ആരോപിച്ചു. എഗ്മോര്‍ ട്രെയിന്‍ രാവിലെ 5.45നാണ് ഗുരുവായൂരിലെത്തേണ്ടത്. എന്നാല്‍ ഈ ട്രെയിന്‍ വൈകിയെത്തുന്നതിനാല്‍ രാവിലെ ആറിനാണ് പലപ്പോഴും തൃശൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് വിടുന്നത്. അതിനാല്‍ എഗ്മോര്‍ ട്രെയിന്‍ ഗുരുവായൂരിലെത്താതെ പാസഞ്ചര്‍ ട്രെയിന് പുറപ്പെടാന്‍ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Post Your Comments