ന്യൂഡല്‍ഹി: ഇന്ത്യ-ഇറാന്‍ വിഷയത്തില്‍ പുതിയ തീരുമാനങ്ങള്‍. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ തുടരും. ഇറാനുമായി ഇന്ത്യ സാമ്പത്തിക-വാണിജ്യ ഇടപാടുകള്‍ തുടരുമെന്നും ഇറാനില്‍ നിന്നും തുടര്‍ന്നും എണ്ണ ഇന്ത്യ വാങ്ങുമെന്നും ഇറാനിയന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് അറിയിച്ചു. നേരത്തേ ഇറാനുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ തീരുമാനമെടുത്തിരുന്നു. എന്നാലിതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഐക്യരാഷ്ട്ര സഭ പൊതുസഭ സമ്മേളനത്തോട് അനുബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമസ്വരാജുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
‘നമ്മുടെ ഇന്ത്യന്‍ സുഹൃത്തുക്കള്‍ സാമ്പത്തിക സഹകരണം തുടരാന്‍ പ്രതിജ്ഞാബദ്ധമാണ്. എണ്ണ ഇറക്കുമതിയും അവര്‍ തുടരും. ഇന്ത്യന്‍ വിദേശകാര്യമന്ത്രിയില്‍ നിന്ന് ഇതേ പ്രതികരണവും കേള്‍ക്കാനിടയായി’ എണ്ണ ഇറക്കുമതി ഇന്ത്യ തുടരുമോ എന്ന ചോദ്യത്തിനാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.
അമേരിക്ക ഇറാനുമായുള്ള അന്താരാഷ്ട്ര ആണവക്കരാറില്‍ നിന്നും പിന്മാറിയതിന് പിന്നാലെ കൂടുതല്‍ ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. അതോടെ സഖ്യരാജ്യങ്ങളോടും ഇറാനുമായുള്ള വ്യാപാരം അവസാനിപ്പിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു. എണ്ണ ഇറക്കുമതി ക്രമേണ കുറച്ച് നവംബര്‍ നാലോട് കൂടി പൂര്‍ണമായും നിര്‍ത്തണമെന്നായിരുന്നു ആവശ്യം.
ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്നും ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതേസമയം ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തി വച്ചില്ലെങ്കിലും ഗണ്യമായ ഇന്ത്യ വരുത്തിയിരുന്നു.
Post Your Comments