Latest NewsKerala

രാത്രിയിൽ ഇടിമിന്നലേറ്റ് വീട് കത്തി നശിച്ചു

സംഭവ സമയത്ത് വീടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാലാണ്

താനൂര്‍ : രാത്രിയിൽ ഇടിമിന്നലേറ്റ് വീട് ഭാഗികമായി കത്തി നശിച്ചു. എടക്കടപ്പുറം മൂന്ന്പള്ളിക് സമീപം മങ്കിച്ചന്റെ പുരക്കല്‍ ഖൈറുന്നീസയുടെ വീടാണ് കത്തി നശിച്ചത്. വ്യാഴാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. സംഭവ സമയത്ത് വീടിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. വീട്ടിനകത്തുണ്ടായിരുന്ന അലമാരയ്ക്കും തീ പിടിച്ചു. വില പിടിപ്പുള്ള രേഖകളും, വീടു പണിക്കായി സൂക്ഷിച്ച പണവും, മക്കളുടെ പാഠപുസ്തകങ്ങളും, വസ്ത്രങ്ങളുമെല്ലാം കത്തി നശിച്ചു. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തുകയും തീയണയ്ക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button