ക്യാന്‍സറിനെ പ്രതിരോധിക്കാൻ ബിയർ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. ബിയര്‍ കഴിയ്ക്കുന്നത് ത്വക്ക് ക്യാന്‍സറിനെ പ്രതിരോധിയ്ക്കുമെന്നാണ് പറയപ്പെടുന്നത്. ബിയറില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 3 ആണ് ഇതിനു കാരണം. ഇതില്‍ തന്നെ ബിയറിൽ ഉള്‍പ്പെടുന്ന നിക്കോട്ടിനമൈഡിന്‍ തൊലിപ്പുറത്തുണ്ടാകുന്ന ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു. ഇത് ക്യാന്‍സര്‍ സാധ്യത പകുതിയായി കുറയ്ക്കും. അതുകൊണ്ട് തന്നെ ബിയര്‍ കഴിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വളരെയധികം കുറയ്ക്കുമെന്നാണ് പറയുന്നത്.
386 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലെത്തിയത്. അതിനായി നിക്കോട്ടിനാമൈഡ് അടങ്ങിയ മരുന്ന് നൽകുകയാണ് ചെയ്തത്. ഇത് സാധാരണ ക്യാന്‍സര്‍ മരുന്നുകളേക്കാള്‍ 23 ശതമാനത്തോളം അധികഗുണമാണ് നല്‍കിയത്. മാത്രമല്ല നിക്കോട്ടിനമൈഡ് സുരക്ഷിതവും ചിലവു കുറഞ്ഞതുമാണ് എന്നതാണ് സത്യം.
മാത്രമല്ല ത്വക്ക് ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതില്‍ ഏറ്റവും ഫലപ്രദമാ മാര്‍ഗ്ഗം കൂടിയാണ് ഇത് എന്ന കാര്യത്തിലും തര്‍ക്കമില്ലെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. മാത്രമല്ല ഇത് ശരീരത്തിലെ പേശികള്‍ക്ക് കരുത്ത് നല്‍കുന്നുണ്ടെന്നും വിലയിരുത്തപ്പെടുന്നു
Post Your Comments