Latest NewsIndia

രാഹുലിനെതിരെ അമിത് ഷായുടെ പുതിയ പടനീക്കം’

വിഡ്ഢികള്‍ക്ക് ഒരു സ്ഥലമേ ഈ ലോകത്തുള്ളൂ അതാണ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അമിത് ഷായുടെ പുതിയ നീക്കം. രാഹുല്‍ ഗാന്ധിയുടെ പഴയ ട്വീറ്റിന് മറുപടിയുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ രംഗത്ത്.

‘വിഡ്ഢികള്‍ക്ക് ഒരു സ്ഥലമേ ഈ ലോകത്തുള്ളൂ അതാണ് കോണ്‍ഗ്രസ്, മാവോയിസ്റ്റുകള്‍ വ്യാജ പൗരാവകാശ പ്രവര്‍ത്തകരും കറപുരണ്ടവരുമാണ്. സത്യസന്ധമായി ജോലി ചെയ്യുന്നവരെക്കൂടി ഇവര്‍ നാണം കെടുത്തും. രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം’ അമിത് ഷാ ട്വീറ്റ് ചെയ്തു.

ആഗസ്റ്റ് 28ാം തീയതി ഭീമ കൊറേഘാവ് കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ചെയ്ത ട്വീറ്റിന് മറുപടിയാണ് ഇന്ന് അമിത്ഷാ നല്‍കിയത്. ‘ഇന്ത്യയില്‍ ഒരേ ഒരു എന്‍ജിഒയ്ക്ക് മാത്രമേ നിലനില്‍പ്പ് ഉള്ളൂ, അതാണ് ആര്‍എസ്എസ്. മറ്റെല്ലാ എന്‍ജിഒകളും അടച്ചുപൂട്ടണം. ആക്ടിവിസ്റ്റുകളെ ജയിലിലടക്കണം. പരാതി പറയുന്നവരെ വെടിവച്ചു കൊല്ലണം. പുതിയ ഇന്ത്യയിലേയ്ക്ക് സ്വാഗതം’ രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. പൗരാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പ്രസ്ഥാവന.

നിരന്തര ട്വീറ്റുകളിലൂടെ വലിയ കോണ്‍ഗ്രസിനെ കടന്നാക്രമിക്കാന്‍ അമിത് ഷാ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അതില്‍ ദേശീയ സുരക്ഷയുടെ കാര്യം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇന്നത്തെ വിധിയെ ഉപയോഗിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അര്‍ബന്‍ നക്സലിസത്തിനെക്കുറിച്ച് കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഇന്ത്യ അഭിപ്രായ സ്വാതന്ത്രത്തിന് വളരെയധികം വിലകല്‍പ്പിക്കുന്ന രാജ്യമാണ്. വാദപ്രതിവാദങ്ങള്‍ക്കും ആശയ രൂപീകരണങ്ങള്‍ക്കും ഇവിടെ സ്ഥാനമുണ്ട്. ജനങ്ങളെക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ മാപ്പ് പറയണമെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button