മസ്കറ്റ്: രാത്രിയിൽ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ 10 പേർ വെന്തുമരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് പത്തു പേരും മരിച്ചത്. ബാത്തിന ഗവര്‍ണറേറ്റിലെ സഹം ഖോര്‍ അല്‍ ഹമ്മാം പ്രദേശത്തെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. താഴത്തെ നിലയിലെ മുറിയില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. ഇത് മുകളിലെ നിലയിലേക്കുള്‍പ്പടെ പടര്‍ന്നു. ഈ സമയം ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാര്‍ പുറത്തിറങ്ങാനാകാതെ വീടുവിനുള്ളിൽ അകപ്പെടുകയായിരുന്നു.
സംഭവ സ്ഥലത്ത് സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തും മുൻപേ മരണം സംഭവിച്ചിരുന്നു. താമസ സ്ഥലങ്ങളിൽ അടിക്കടിയുണ്ടാകുന്ന തീപിടത്തങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസവും പിഎസിഡിഎ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. തീപൂര്‍ണമായും നിയന്ത്രിക്കുകയും മൃതദേഹങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.
Post Your Comments