ഡല്‍ഹി: മുസ്ലീങ്ങള്‍ക്ക് നമസ്കാരത്തിന് പള്ളി നിര്‍ബന്ധമില്ല എന്നതാണ് 1994ലെ അലഹാബാദ് ഹൈക്കോടതി വിധി. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കണമെന്ന സുന്നി വഖഫ് ബോര്‍ഡ് ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഇസ്മാഈല്‍ ഫാറൂഖി കേസില്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചതിന് പിന്നാലെയാണ് ബിജെപി നേതാവും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ് പ്രതികരിച്ചത്.
പ്രാധാന്യമര്‍ഹിക്കുന്ന ഈ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഇനി രാമക്ഷേത്ര വിധിയാണ് വരാനുള്ളതെന്നും അത് വേഗത്തില്‍ ഉണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും യോഗി പറഞ്ഞു. വിധിയെ സ്വാഗതം ചെയ്ത് വിഎച്ച്പിയും ആര്‍എസ്എസും രംഗത്തെത്തിയിട്ടുണ്ട് . സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍എസ്എസ് പ്രതികരിച്ചു. അയോധ്യ കേസില്‍ വേഗത്തില്‍ കോടതി തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍എസ്എസ് അഭിപ്രായപ്പെട്ടു. എന്നാല്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നേതാക്കള്‍ അസംതൃപ്തി രേഖപ്പെടുത്തി.
1994ലെ കേസുമായി ബന്ധപ്പെട്ട തീരുമാനമാണ് സുപ്രീംകോടതി കൈക്കൊണ്ടതെന്നും ഇതിന് ബാബരി കേസുമായി ബന്ധമില്ലെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം സഫര്യാബ് ജിലാനി പ്രതികരിച്ചു. വിധി തങ്ങളുടെ മേലുളള തിരിച്ചടിയായി കരുതണ്ട എന്ന് ജിലാനി അറിയിച്ചു.
രാമജന്മ ഭൂമി തര്‍ക്ക കേസിലെ അപ്പീല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയെന്നാണ് വിഎച്ച്പി വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാറും ഇതിനോട് ബന്ധപ്പെട്ട് പ്രതികരിച്ചിട്ടുണ്ട്.
Post Your Comments