തൃശൂര്‍: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ബിജെപിയിലേയ്ക്കെന്ന് സൂചന. കോണ്‍ഗ്രസ്സ് നേതാവും മുന്‍സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണനാണ് ബിജെപിയിലേക്ക് ചേക്കേറുമെന്ന് സൂചനയുള്ളത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതിനിധികള്‍ തേറമ്പില്‍ രാമകൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തിയതായും സൂചനയുണ്ട്.
എന്നാല്‍ ഇപ്പോള്‍ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് തേറമ്പില്‍ രാമകൃഷ്ണന് പ്രതികരിച്ചു. കോണ്‍ഗ്രസ്സുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും തന്നോട് ഒരു ബിജെപി നേതാക്കളും ചര്‍ച്ച നടത്തിയിട്ടില്ലെന്നും തേറമ്പിില് മാധ്യമങ്ങളോട് വ്യക്തമാക്കി.
ബിജെപിയിലേക്ക് വന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്തവും ജയിച്ചാല്‍ കേന്ദ്രമന്ത്രി സ്ഥാനവും തോറ്റാല്‍ ഗവര്‍ണര്‍സ്ഥാനവും എന്ന വാഗ്ദാനമാണ് ബിജെപി തേറമ്പിലിന് നല്‍കിയിരിക്കുന്നത് എന്നായിരുന്നു പ്രചരിച്ച വാര്‍ത്ത.
നിലവില്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗമായ തേറമ്പില്‍ രാമകൃഷ്ണന് 1982, 1991, 1996, 2001, 2006, 2011 തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എയായിരുന്നു. 1995-96 കാലഘട്ടത്തില്‍ കേരള നിയമസഭാ സ്പീക്കറായും അദ്ദേഹം സേവനമനുഷ്ടിച്ചു.
Post Your Comments