KeralaLatest News

കള്ളനെ കണ്ട ആറാം ക്ലാസുകാരിയെ മണ്ണെണ്ണ ഒഴിച്ച്‌ ചുട്ടുകൊല്ലാന്‍ ശ്രമം : ഞെട്ടിക്കുന്ന സംഭവം ഒറ്റപ്പാലത്ത്

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് കവര്‍ച്ചാശ്രമത്തിനിടെ ആറാം ക്ലാസുകാരിയെ ചുട്ടുകൊല്ലാന്‍ ശ്രമം. ആറാം ക്ലാസുകാരിയായ അര്‍ഷിത എന്ന കുട്ടിക്ക് നേരെയാണ് കവര്‍ച്ചക്കാരുടെ ആക്രമണം ഉണ്ടായത് ഒറ്റപ്പാലത്തിനടുത്ത് അകലൂരില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. . മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ച പെണ്‍കുട്ടി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അകലൂര്‍ ചെമ്പംകുന്ന് ഹരിദാസന്റെ വീട്ടിലാണ് മോഷണശ്രമവും മറ്റും നടന്നത്.

സാധാരണ അര്‍ഷിത സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിന് ശേഷമാണ് ഒലവക്കോട് ജോലി ചെയ്യുന്ന അച്ഛന്‍ ഹരിദാസും ഒറ്റപ്പാലത്ത് ജോലി ചെയ്യുന്ന അമ്മ പ്രിയയും എത്താറുള്ളത്. കഴിഞ്ഞദിവസം അര്‍ഷിത എത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. അമ്മ വീട്ടിലെത്തിയിട്ടുണ്ടാകും എന്ന് കരുതി വീട്ടിനുള്ളില്‍ കയറി അര്‍ഷിത വാതില്‍ അടച്ചു. മുറിയില്‍ ബാഗ് വെച്ച്‌ അടുക്കളയിലെത്തിയപ്പോള്‍ കാണുന്നത് മോഷ്ടാവിനെയാണ്.

ഇതോടെ അങ്കലാപ്പിലായ മോഷ്ടാവ് അർഷിതയെ വകവരുത്താൻ നോക്കുകയായിരുന്നു. ഇയാൾ അര്‍ഷിതയുടെ ദേഹത്തും മുറിയിലും മണ്ണെണ്ണ ഒഴിച്ചു തീ ഇട്ടു. ഈ സമയം ടെറസിന് മുകളിലേക്ക് ഓടിക്കയറിയ അര്‍ഷിത നിലവിളിച്ചുകൊണ്ട് അടുക്കളയുടെ സ്ലാബില്‍ ഇരുന്നു. കുട്ടിയെ മോഷ്ടാവ് പിന്തുടര്‍ന്നെങ്കിലും കാല്‍ വഴുതി താഴെ വീഴുകയും പിന്നീട് ഇയാൾ സമീപമുള്ള കുറ്റിക്കാട്ടിലൂടെ രക്ഷപ്പെടുകയും ചെയ്തു.

ഇതിനിടെ മണ്ണെണ്ണയുടെ മണം പടര്‍ന്നതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തിയപ്പോഴാണ് നടന്ന സംഭവങ്ങള്‍ പുറംലോകം അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ ഒറ്റപ്പാലം പോലീസില്‍ അറിയിക്കുകയായിരുന്നു. തലനാരിഴക്കാണ് കുട്ടി രക്ഷപെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button