Latest NewsIndia

24 -ാം വയസില്‍ 2600 കോടി ആസ്തിയുമായി നവസംരംഭകന്‍

ഹോട്ടലുകളെ ഒരേ നിരയില്‍ അണിനിരത്തിയ ഓയോ എന്ന ആശയം അവതരിപ്പിച്ച് വിജയക്കൊടി പാറിച്ച് യുവാക്കളുടെ അഭിമാനമായി മാറിയവന്‍.

റിതേഷ് അഗര്‍വാള്‍ എന്ന ദീര്‍ഘവീക്ഷണമുള്ള ചെറുപ്പക്കാരന്‍.. 19 വയസില്‍ തുടങ്ങിയ തന്റെ പ്രയാണം ഇന്നെത്തി നില്‍ക്കുന്നത് 2600 കോടിയുടെ ആസ്തിയുമായി. ഹോട്ടലുകളെ ഒരേ നിരയില്‍ അണിനിരത്തിയ ഓയോ എന്ന ആശയം അവതരിപ്പിച്ച് വിജയക്കൊടി പാറിച്ച് യുവാക്കളുടെ അഭിമാനമായി മാറിയവന്‍.

ഇന്ന് 24-ാം വയസിന്റെ പടി ചവിട്ടി നില്‍ക്കുന്‌പോള്‍ വിജയത്തിന്റെ കഥകളേ ഈ യുവ സംരംഭകന് പറയുവാന്‍ ഉളളൂ. അതിസന്പന്നരെ കണ്ടെത്താന്‍ ബാര്‍ക്ലയ്‌സ് ഹുറൂണ്‍ നടത്തിയ സര്‍വ്വേയില്‍ തിളങ്ങുന്ന ഒരു നക്ഷത്രമാണ് റിതേഷ് അഗര്‍വാള്‍. ചൊവ്വാഴ്ചയായിരുന്നു റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തിയത്. 2013 ലാണ് ഓയോ ക്ക് റിതേഷ് രൂപം നല്‍കിയത്.

shortlink

Post Your Comments


Back to top button