ഹൈദരാബാദ്: തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് രേവന്ദ് റെഡ്ഡിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. 2015ല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട എം.എല്‍.എയ്ക്ക് ടി.ഡി.പിയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ കൈക്കൂലി നല്‍കിയെന്ന കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡെന്നാണ് റിപ്പോർട്ട്. പ്രതിയായ സെബാസ്റ്റ്യന്‍ ഹാരിയുടെ വീട്ടിലും പരിശോധന നടന്നു.
ആദായ നികുതി വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പരിശോധന നടന്നതായി സ്ഥിരീകരിച്ചെങ്കിലും വിശദാംശങ്ങള്‍ വെളിപ്പെടുത്താൻ തയ്യാറായില്ല. അതേസമയം നടപടിയെ അപലപിച്ച കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെയും സംസ്ഥാനം ഭരിക്കുന്ന ടി.ആര്‍.എസിന്റെയും രാഷ്ട്രീയ പകപോക്കലാണിതെന്ന് ആരോപിച്ചു.
Post Your Comments