തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ കൂട്ടിരിപ്പുകാരെ അർധരാത്രി ചൂരലിന് കുത്തിപോലീസ്, വിശ്രമ കേന്ദ്രത്തിൽ പൊലീസ് പരാക്രമം നടത്തിയെന്ന് ആക്ഷേപം. ചൂരലുമായി എത്തിയ പൊലീസ് സംഘം അതിക്രമിച്ചു കയറി, ഉറങ്ങിക്കിടന്നവരെ വിളിച്ചുണർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇന്നലെ പുലർച്ചെ 1.15ന് അത്യാഹിത വിഭാഗത്തിനു മുന്നിലെ പുരുഷൻമാരുടെ വിശ്രമ കേന്ദ്രത്തിൽ പാസ് പരിശോധനയുടെ പേരിലായിരുന്നു ചൂരൽ പ്രയോഗം അരങ്ങേറിയത്.
ചൂരൽ പ്രയോഗത്തിന്റെ കാരണമായി പോലീസ് പറയുന്നത് എസ്എടി പരിസരത്തു മോഷണം വർധിച്ചതിനാലാണ് എന്നാണ്. ഒരാഴ്ചയ്ക്കിടെ 12 മൊബൈൽ 12 മൊബൈൽ ഫോണുകളും 15,000 രൂപയും ഇവിടെ നിന്നു മോഷണം പോയതായി പറയുന്നത്.
അർധരാത്രി ചൂരലിന് കുത്തി എണീപ്പിക്കുന്നതിന് പകരം സിസിടിവി കാര്യക്ഷമമായി ഉപയോഗിക്കാനാണ് പോലീസുകാരോട് നാട്ടുകർ പറയുന്നത്.
Post Your Comments