ഇരട്ടനിറ വകഭേദമുള്ള പുത്തൻ സ്റ്റാര്‍ സിറ്റി പ്ലസ് വിപണിയിൽ എത്തിച്ച് ടിവിഎസ്. ഗ്രെയ് – ബ്ലാക് നിറശൈലിയും സിങ്ക്രണൈസ്ഡ് ബ്രേക്കിംഗ് ടെക്നോളജി സംവിധാനവുമാണ് ഈ മോഡലിന്റെ പ്രധാന പ്രത്യേകത. ഓട്ടോ ഹെഡ്ലാമ്പ് ഓണ്‍, ഡിജിറ്റല്‍അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അഡ്ജസ്റ്റബിള് റിയര്‍ ഷോക്ക് അബ്സോര്‍ബറുകള്‍, ട്യൂബ്ലെസ് ടയറുകള്‍ എന്നിവ ര്‍ സിറ്റി പ്ലസ് ഡ്യുവല്‍ ടോണ്‍ വേരിയന്റിന്റെ മറ്റു സവിശേഷതകള്‍.
110 സിസി ബൈക്ക് ശ്രേണിയില്‍ കോമ്പി ബ്രേക്കിംഗ് സംവിധാനം നല്കുന്ന ഏക നിര്‍മ്മാതാക്കളെന്ന പ്രത്യേകത കമ്പനി സ്വന്തമാക്കി. നിലവിലുള്ള 109 സിസി ഇക്കോത്രസ്റ്റ് എയര്‍ കൂള്‍ഡ് എഞ്ചിനാണ് പുതിയ മോഡലിലും കരുത്തേകുക. നാലു സ്പീഡാണ് ഗിയര്‍ബോക്സ്. 86 കിലോമീറ്ററാണ് ഇന്ധനക്ഷമത.ബ്ലാക് റെഡ്, ബ്ലാക് ബ്ലൂ, റെഡ് ബ്ലാക്, ഗ്രെയ് ബ്ലാക് എന്നീ നിറപതിപ്പുകളിലും ലഭ്യമാകുന്ന സ്റ്റാര്‍ സിറ്റി പ്ലസിനു 52,907 രൂപയാണ് വിപണിയില്‍ വില.
Post Your Comments