തിരുവനന്തപുരം : കെപിസിസിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കേരളത്തിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രന് വിമാത്താവളത്തിൽ ഗംഭീര സ്വീകരണം നൽകി അണികൾ. താൻ പാർട്ടിയെ ഐക്യത്തോടെയും അച്ചടക്കത്തോടെയും നയിക്കുമെന്നു മുല്ലപ്പള്ളി പറഞ്ഞു. ഇന്ന് ഉച്ചയ്ക്കു 12ന് ഇന്ദിരാഭവനിൽ എം.എം.ഹസനിൽനിന്നു മുല്ലപ്പള്ളി ചുമതലയേറ്റെടുക്കും.
പൂർണ ആത്മവിശ്വാസത്തോടെയാണ് താൻ പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പാണു ഇനിയുള്ള ലക്ഷ്യം. അതിനുവേണ്ട പ്രവർത്തനങ്ങൾ നടത്തും. കോൺഗ്രസിനു പകരംവയ്ക്കാൻ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനമില്ല. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന പോരാട്ടത്തിൽ കേരളത്തിലെ മുഴുവൻ കോൺഗ്രസുകാരെയും അണിചേർക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments