വിപ്ലവം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഓരോ ഇന്ത്യക്കാരന്റെയും മനസ്സില്‍ ആദ്യമെത്തുന്ന പേര് ഭഗത് സിംഗ് എന്നാണ്. തന്റെ അല്‍പ്പായുസ്സിനുള്ളില്‍ രാജ്യത്തിനു വേണ്ടി പൊരുതി മരിച്ച രക്തസാക്ഷിയായിരുന്നു അദ്ദേഹം. ഭഗത് സിംഗ് എന്ന പേര് വിപ്ലവത്തിന്റെ മറുവാക്കാകാന്‍ തുടങ്ങിയിട്ട് 86 വര്‍ഷമാകുന്നു. രാജ്യത്തിന്റെ വിപ്ലവപോരാളി തന്റെ പ്രത്യയ ശാസ്ത്രം ലോകത്തിനും ശത്രുവിനും മുന്നില്‍ വെളിപ്പെടുത്തിയാണ് മരണം വരിച്ചത്. 1931 മാര്‍ച്ച് 23 ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഭഗത് സിംഗിനെ തൂക്കിലേറ്റുമ്പോള്‍ അദ്ദേഹത്തിന് 23 വയസ്സ് മാത്രമായിരുന്നു പ്രായം.
1907 സെപ്തംബര്‍ 28ന് ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ പഞ്ചാബിലെ ലയല്‍പൂര്‍ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കര്‍ഷക കുടുംബത്തിലായിരുന്നു ഭഗതിന്റെ ജനനം. ഭാഗ്യമുള്ള കുട്ടി എന്ന് അര്‍ത്ഥം വരുന്ന് ഭഗോണ്‍വാല എന്ന പേരാണ് അദ്ദേഹത്തിന് മുത്തശ്ശി ഇട്ടിരുന്നത്. അദ്ദേഹത്തിന്റെ ജനന ദിവസം തന്നെയാണ് സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരായിരുന്ന പിതാവും പിതൃസഹോദരങ്ങളും ജയില്‍ മോചിതരായത് കൊണ്ടാണ് മുത്തിശ്ശി ഭഗതിന് ഈ പേര് നല്‍കിയത്.
ബാല്യകാലം മുതല്‍ ബ്രിട്ടീഷ് രാജിനെതിരെ പോരാടിയിരുന്ന ഭഗത് സിംഗിനെ തീവ്ര ഇടത് ചിന്താഗതിക്കാരനാക്കിയത് യൂറോപ്പിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങളായിരുന്നു. ഇന്ത്യയിലെ ആദ്യ മാര്‍ക്സിസ്റ്റുകളിലൊരാളായും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നുണ്ട്. കടുത്ത നിരീശ്വര വാദിയായിരുന്ന അദ്ദേഹം എന്തുകൊണ്ട് ഞാന്‍ ഒരു അവിശ്വാസി (വൈ അയാം ആന്‍ എത്തീയിസ്റ്റ്) എന്ന പേരില്‍ ലേഖനമെഴുതി. സുഗ്‌ദേവിനേയും രാജ്ഗുരിവിനേയുമാണ് അദ്ദേഹത്തോടൊപ്പം തൂക്കിലേറ്റിയത്.
ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്റെ സ്ഥാപക നേതാക്കളിലൊരാളായ സിംഗ് ലാഹോറിലെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട കേസിലാണ് പോലീസില്‍ കീഴടങ്ങുന്നതും തൂക്കിലേറ്റപ്പെടുന്നതും. സുഗ്‌ദേവിനേയും രാജ്ഗുരിവിനേയുമാണ് അദ്ദേഹത്തോടൊപ്പം തൂക്കിലേറ്റിയത്. തനിക്ക് രാജ്യത്തിന് വേണ്ടി അദ്യം മരണം വരിക്കണമെന്ന് മൂന്ന് പേരും ആഗ്രഹിച്ചു. ഒടുവില്‍ സുഗ്ദേവ്, ഭഗത് സിങ് , രാജ് ഗുരു എന്ന ക്രമത്തിലാകാമെന്ന് തീരുമാനിച്ചു.
86 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1931 മാര്‍ച്ച് 24 ന് നടപ്പിലാക്കാന്‍ തീരുമാനിച്ച വധശിക്ഷ ഭഗത് സിംഗിനെപ്പോലും മുന്‍കൂറായി അറിയിക്കാതെ മാര്‍ച്ച് 23 വൈകീട്ട് 7:30 ബ്രിട്ടീഷുകാര്‍ നടപ്പിലാക്കി. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ മൃതശരീരങ്ങള്‍ പുറകുവശത്തെ മതിലു പൊളിച്ച് ലാഹോറില്‍ നിന്നും അറുപതു കിലോമീറ്റര്‍ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തില്‍ വെച്ച് ദഹിപ്പിച്ചു. ആ പോരാളികളുടെ ചാരം, സത്ലജ് നദിയിലൊഴുക്കുകയാണ് ബ്രിട്ടീഷുകാര്‍ ചെയ്തത്.
Post Your Comments