KeralaLatest News

കൊച്ചിയില്‍ ഗാന്ധി പ്രതിമ തകര്‍ത്തനിലയില്‍

കൊച്ചി: എറണാകുളം നഗരത്തിലെ ഹൃദയ ഭാഗത്തുള്ള ഗാന്ധി പ്രതിമ തകര്‍ത്തനിലയില്‍. കച്ചേരിപ്പടിയിലെ ഗാന്ധിഭവനോട് ചേര്‍ന്നുള്ള പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. ഗാന്ധി ഭവന്റെ കെട്ടിടം മെട്രോ നിര്‍മാണത്തിനായി വിട്ടുനല്‍കി കഴിഞ്ഞു ബാക്കിയായ സ്ഥലം വേര്‍തിരിച്ചു സൂക്ഷിച്ചിരിക്കുകയായിരുന്നു.

ഈ സ്ഥലത്തുനിന്നു പ്രതിമ മാറ്റണമെന്ന് പലപ്പോഴും ആവശ്യം ഉയര്‍ന്നിരുന്നു, ഇതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷങ്ങള്‍ക്കായി സമീപപ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button