ബുണ്ടസ് ലീഗയില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് അപ്രതീക്ഷിതമായാണ് ലീഗയില്‍ ഒരു സമനില ഏറ്റ് വാങ്ങേണ്ടി വന്നത്. അതും 2014 ലെ ഫിഫ ലോകകപ്പ് ഫൈനല്‍ ഹീറോയായ മരിയോ ഗോട്സെയുടെ സഹോദരനായ ഇരുപത് കാരനായ ഓഗ്സ്ബര്‍ഗ് താരം ഫെലിക്സ് ഗോട്സെയുടെ കാലുകളാല്‍. മുന്‍ ബയേണ്‍ മ്യൂണിക്ക് താരം കൂടിയാണ് ഫെലിക്സ് ഗോട്സെ.
എണ്‍പത്തിയാറാം മിനുട്ടിലാണ് ബയേണ്‍ മ്യൂണിക്ക് ആരാധകരെ ഞെട്ടിച്ച് കൊണ്ട് ഫെലിക്സ് ഗോട്സെ സമനില ഗോള്‍ നേടിയത്. തന്റെ ആദ്യ ബുണ്ടസ് ലീഗ ഗോള്‍ തന്റെ പഴയ ക്ലബ്ബിനോട് നേടിയതില്‍ സന്തോഷമുണ്ടെന്ന് ഫെലിക്സ് ഗോട്സെ മത്സര ശേഷം സന്തോഷം പങ്കുവെച്ചു. സഹോദരന്റെ പ്രകടനത്തില്‍ സന്തോഷമുണ്ടെന്ന് മരിയോ ഗോട്സെയും ഒപ്പം തന്റെ ആഹ്ളാദം പങ്കുവെച്ചു. സമനിലക്ക് കാരണമായ ഗോള്‍ ഫെലിക്സ് ഗോട്സെ തന്റെ സഹോദരനായ മരിയോ ഗോട്സെക്ക് സമര്‍പ്പിച്ചു.
Post Your Comments