ചെന്നൈ•ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാത്രിയാണ് സ്റ്റാലിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സ്റ്റാലിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. സ്റ്റാലിന്റെ ആരോഗ്യത്തെ സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന് ആശുപത്രി അധികൃതര്‍ ഇന്ന് പുറത്തിറക്കിയേക്കും.
Post Your Comments