Latest NewsKerala

ബിജെപി സംസ്ഥാന കൗൺസിൽ ഇന്ന് കൊച്ചിയിൽ ചേരും

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് കൗൺസിലിൽ പങ്കെടുക്കും

കൊച്ചി: ബിജെപി സംസ്ഥാന കൗൺസിൽ ഇന്ന് കൊച്ചിയിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് കൗൺസിലിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം കോർകമ്മിറ്റി യോഗവും സംസ്ഥാന ഭാരവാഹിയോഗവും ചേർന്നിരുന്നു. മുന്നണി വിപുലീകരണവും ലോക്സഭ തെരഞ്ഞെടുപ്പും മുന്നിൽക്കണ്ടാണ് യോഗം. താഴെതട്ടിൽ സംഘടനാ സംവിധാനം ശക്തമല്ലെന്ന ആക്ഷേപവും ചർച്ചയായേക്കും. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് മറ്റ് രണ്ട് മുന്നണികളേക്കാൾ മികച്ച രീതിയിൽ തയ്യാറെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് പാർട്ടി.

shortlink

Post Your Comments


Back to top button