കൊച്ചി: പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയൽ മാറ്റി വച്ചു. ജാമ്യാപേക്ഷയില്‍ അടുത്ത ബുധനാഴ്ച വിധി പറയും. ഇപ്പോള്‍ ജാമ്യാപേക്ഷ പരിഗണിച്ചാല്‍ നേരത്തെ ആയിപ്പോകുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഏഴ് പേരുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്താന്‍ ഉണ്ടെന്ന് അന്വേഷണസംഘം കോടതിയില്‍ അറിയിച്ചു.
ഫ്രാങ്കോ മുളയ്ക്കലിനെതിരെ മറ്റ് രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും കേസുണ്ട്. പരാതിക്കാരിക്ക് സഭയില്‍ ഉയര്‍ന്ന പദവി ഉണ്ടായിരുന്നുവെന്നും ഈ പദവിയില്‍നിന്ന് നീക്കിയതിന്‍റെ വൈരാഗ്യമാണ് പരാതിക്കാരിക്കെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞിരുന്നു.
Post Your Comments