Specials

ഭഗത് സിംഗിന്റെ എഴുത്തുകളിൽ ചിലത് വായിക്കാം

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിപ്ലവകാരികളിലൊരാളായിരുന്നു ഭഗത് സിംഗ്. തന്റെ ബാല്യകാലം മുതൽതന്നെ ഭഗത് സിംഗ്, ബ്രിട്ടീഷ് രാജിനെതിരായി പ്രവർത്തിച്ചിരുന്നു. ലാഹോർ ഗൂഢാലോചനയിൽ പങ്കാളിയായ അദ്ദേഹത്തെ ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കി. ഭഗത്‌സിങ്ങിനെ തൂക്കിക്കൊല്ലാന്‍ നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് നഗരവാസികളൊന്നാകെ ഇളകിയിരമ്പി വന്ന് ജയിലിനു ചുറ്റും നിരക്കുകയുണ്ടായി. തുടർന്ന് തൂക്കിക്കൊല മാറ്റിവെക്കാന്‍ അധികൃതർക്ക് തീരുമാനിക്കേണ്ടി വന്നു. ആളുകള്‍ പിരിഞ്ഞുപോയപ്പോള്‍ വളരെപ്പെട്ടെന്ന്, നിശ്ചയിച്ച ദിവസത്തിന്റെ തലേന്നു സന്ധ്യയ്ക്കു തിരക്കിട്ട് ഭഗത്‌സിങ്ങിനെ തൂക്കിലേറ്റാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ഇതറിഞ്ഞപ്പോൾ ‘ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകം തീര്‍ക്കുവാന്‍ എനിക്ക് അര മണിക്കൂർ കൂടി തരണം’ എന്ന് മാത്രമാണ് ഭഗത് സിംഗ് ആവശ്യപ്പെട്ടത്. ആ അപേക്ഷ അനുവദിക്കപ്പെട്ടു. അരമണിക്കൂറിനുള്ളില്‍ പുസ്തകം വായിച്ചുതീര്‍ത്ത് ഭഗത്‌സിങ് സ്വന്തം മരണത്തിന് തയ്യാറായി. ആപുസ്തകം ലെനിന്റെ ജീവചരിത്രമായിരുന്നു. ഈ വാക്കുകൾ പിന്നീട് ഏറെ ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി. ഇത്തരത്തിൽ പ്രസിദ്ധമായ ചില എഴുത്തുകൾ നോക്കാം.

*‘ ഞാൻ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ ഞാനൊരു തീവ്രവാദിയല്ല. ഞാൻ ഒരു വിപ്ലവകാരിയാണ് ‘

* ‘ ഇപ്പോഴത്തെ സാമൂഹ്യക്രമത്തിനു പകരം സാമൂഹ്യ സമൃദ്ധിയില്‍ അധിഷ്ടിതമായ പുതിയ സാമൂഹ്യക്രമം വരും . അതുവഴി എല്ലാതരത്തിലുള്ള ചൂഷണങ്ങളും അവസാനിച്ച് മനുഷ്യകുലം കളങ്കമറ്റതും ശാശ്വതവുമായ സമാധാനത്തിന്റെ കാലഘട്ടത്തിലേക്ക് കടന്നെത്തും ”

* ‘ ഈ പോരാട്ടം ഞങ്ങളില്‍ നിന്നു തുടങ്ങുകയോ ഞങ്ങളുടെ മരണത്തോടെ അവസാനിക്കുകയോ ചെയ്യുന്നില്ല. ചരിത്ര സംഭവങ്ങളുടെയും നിലവിലെ പരിതസ്ഥിതിയുടെയും ഒഴിച്ചുകൂടാനാവാത്ത പ്രത്യാഘാതമാണ് ഇത് ‘

* ‘ ഞാനൊരു മനുഷ്യനാണ്. മനുഷ്യകുലത്തെ ബാധിക്കുന്ന പ്രശ്നനങ്ങളെല്ലാം എന്നെയും അസ്വസ്ഥപ്പെടുത്തും’

* ‘ ഒട്ടും ദയ കൂടാതെ വിമർശിക്കുക , സ്വതന്ത്രമായി ചിന്തിക്കുക . ഇവയാണ് വിപ്ലവമനസ്സിന്റെ പ്രത്യേകതകൾ ‘

* ‘ ലോകത്തിലെ ഏറ്റവും വലിയ ന്യായീകരണം അധികാരമാണ്.’

* ‘ നിങ്ങൾ ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന ജനതയെയും പ്രകൃതി വിഭവങ്ങളെയും ചൂഷണം ചെയ്യുന്നിടത്തോളം കാലം ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യും.’

shortlink

Related Articles

Post Your Comments

Related Articles


Back to top button