വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ അനുയായിയായ മലയാളി യുവാവ് ബലാത്സംഗക്കേസിൽ അറസ്റ്റില്‍. ഡല്‍ഹി പൊലീസ് ആണ് ഇയാളെ അറസറ്റ് ചെയ്തത്. മലപ്പുറം സ്വദേശി അമലിനെ (സൽസ) യാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.
ഇയാൾ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നേഴ്സായി ജോലി നോക്കുന്ന ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായാണ് പരാതി. മൂന്നു മാസം മുൻപ് ലഭിച്ച പരാതിയിൽ ഒളിവിലായിരുന്ന ഇയാൾക്കായി അന്വേഷണം നടന്നു വരികയായിരുന്നു. സാക്കിര്‍ നായിക്കിന്റ പ്രഭാഷണം പ്രചരിപ്പിക്കുന്നതിനിടയാണ് ഇയാളെ അറസറ്റ് ചെയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
പെൺകുട്ടി ഇയാളുമായി പരിചയപ്പെട്ടത് ഒരു മാട്രിമോണി സൈറ്റിൽ നിന്നാണ്. ഇയാളുമായി അടുത്ത ശേഷം ഇയാൾ പെൺകുട്ടിയെ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും മറ്റും കേൾപ്പിക്കുമായിരുന്നു എന്നും മൊഴിയിൽ ഉണ്ട്.
Post Your Comments