News

കേരളത്തിന് സഹായ ഹസ്തവുമായി ടിബറ്റ്

തിരുവനന്തപുരം : കേരളത്തിന് സഹായ ഹസ്തവുമായി ടിബറ്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ അഞ്ചു ലക്ഷം രൂപയും സന്നദ്ധസംഘടനയായ ടിബറ്റൻ യൂത്ത് കോൺഗ്രസ് ആറു ലക്ഷം രൂപയും ഹിമാചൽപ്രദേശിലെ ടിബറ്റൻ സമൂഹം സ്വരൂപിച്ച ഒരു ലക്ഷം രൂപയും നൽകി. ടിബറ്റൻ അഡ്മിനിസ്ട്രേഷൻ ജോയ്‌ന്റ് സെക്രട്ടറി ചോഫൽ തുപ്തൻ, ടെൻസിങ്‌ ജിഗ്മെ എന്നിവർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മന്ത്രി ഇ.പി.ജയരാജനു തുക കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button