മീററ്റ്: മുസ്ലിം വിഭാഗത്തില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന് യുവതിയെ ജീപ്പിനുള്ളിലിട്ട് മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെയാണ് നടപടി. വനിതാ കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്ന് പൊലീസുകാർക്കെതിരെയാണ് നടപടി. നഴ്സിങ് വിദ്യാര്‍ഥികളായ യുവതി-യുവാക്കളെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തശേഷം കഴിഞ്ഞ ഞായറാഴ്ച പൊലീസിന് കൈമാറുകയായിരുന്നു. പിന്നീട്, പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ യുവതിയെ പൊലീസുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
പൊലീസുകാര്‍ പെൺകുട്ടിയോട് എന്തിനാണ് മുസ്ലീം യുവാവുമായി പ്രണയത്തിലായതെന്ന് ചോദിച്ച് ആക്രോശിക്കുന്നതും പെണ്‍കുട്ടിയുടെ സ്കാര്‍ഫ് വലിച്ചെറിയുന്നതും ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദിച്ചതിന്റെ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നായിരുന്നു ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
Post Your Comments