സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് എല്ലാവര്‍ക്കും ആവശ്യമായ സംഗതിയാണ്. എന്നാല്‍ മേടിക്കുന്പോള്‍ നല്ല ഒരു ഫോണ്‍ സ്വന്തമാക്കണമെന്നാണ് ഏവരുടേയും അതിയായ ആഗ്രഹം. പക്ഷേ കെെയ്യിലുള്ള പണം അനുവദിക്കുന്നില്ല. മറ്റ് അതിപ്രധാനമായ കാര്യങ്ങള്‍ക്കിടക്ക് വലിയൊരു തുക മുടക്കി വലിയ വിലയുടെ ഒരു ഫോണ്‍ സ്വന്തമാക്കാക്കുക അസാധ്യം. എന്നാല്‍ ഇനി ആ പേടി വേണ്ട. ചെറിയ തുകക്ക് നിങ്ങള്‍ ഉദ്ദേശിക്കുന്ന (പ്രവര്‍ത്തനഫലം ) പെര്‍ഫോര്‍മന്‍സ് ലഭിക്കുന്ന ചെറിയ വിലയുടെ ഫോണുകള്‍ നിങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. താഴെപ്പറയുന്ന 16 സ്മാര്‍ട്ട് ഫോണുകള്‍ ഇവക്ക് ഉദാഹരണമാണ്.
1. ആപ്പിള്‍ എെഫോണ്‍ 7 പ്ലസ് ( 55,000 ല്‍ തുടങ്ങുന്നു)
നിങ്ങള്‍ ഒരു ആപ്പിളിന്‍റെ ഫോണാണ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഈ ശ്രേണിയിലെ ഏറ്റവും നല്ല ഫോണാണ് ആപ്പിള്‍ എെഫോണ്‍ 7 പ്ലസ്. ഇന്ത്യയില്‍ ഇതിന് 55,000 രൂപയെ ഉളളൂ. iOS 12 എന്ന ഏറ്റവും പുതിയ ഒാപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ന്യൂ ക്വാഡ്കോര്‍ 2.37 GHz ആപ്പിള്‍ A10 ഫ്യൂഷന്‍ പ്രോസസറാണ് ഇതിനുളളത്. മുന്പ് ഇറക്കിയ ഫോണിനേക്കള്‍ 40 ശതമാനം പ്രവര്‍ത്തന വേഗത ( പെര്‍ഫോമന്‍സ് ) ഈ ഫോണിന് ലഭിക്കുമെന്ന് കന്പനി പറയുന്നു.
2. ആപ്പിള്‍ എെഫോണ്‍ SE (17,999 ല്‍ തുടങ്ങുന്നു)
17,999 രൂപക്ക് 32 ജി.ബി ലഭ്യമാണ് ഇതില്‍. ഏറ്റവും പുതിയ A9 പ്രോസസര്‍ കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഏറ്റവും പുതിയ സോഫ്റ്റ് വെയര്‍ ആയ iOS 12 ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇതിനേക്കാള്‍ വലിയ വിലയുളള എെഫോണ്‍ 6 എസിന്‍റെ അതേ പ്രത്യേകതകള്‍ തന്നെ ഇതില്‍ ലഭ്യമാണ്. എെഫോണിലേക്ക് കാലെടുത്ത് വെക്കുന്നവര്‍ക്ക് സ്വന്തമാക്കാന്‍ പറ്റുന്ന നല്ല ഒരു ഫോണാണ് ആപ്പിള്‍ എെഫോണ്‍ SE
3) ആപ്പിള്‍ എെഫോണ്‍ X (89,990ല്‍ തുടങ്ങുന്നു)
89,990 രൂപയില്‍ ആരംഭിക്കുന്ന ഈ സ്മാര്‍ട്ട് ആപ്പിള്‍ എെഫോണ്‍ ഏറ്റവും പുതിയതായി ഇറങ്ങിയ എെഫോണിന്‍റെ അതേ പ്രത്യേകതകള്‍ അടങ്ങിയതാണ്. ഏറ്റവും പുതിയ എെഫോണ്‍ ഉപയോഗിക്കുന്ന അതേ ഫീല്‍ (തോന്നല്‍) നിങ്ങള്‍ക്ക് ആപ്പിള്‍ എെഫോണ്‍ X ഉപയോഗിക്കുന്പോഴും ലഭിക്കും. നിങ്ങള്‍ കുറച്ച് പണം നീക്കി വെക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എെഫോണ്‍ XS ന് പകരം എെഫോണ്‍ X വാങ്ങിയാല്‍ മതിയാകും.
4)സാംസങ്ങ് ഗ്യാലക്സി നോട്ട് 8 (55,900 ല്‍ ആരംഭം)
ഗ്യാലക് സി നോട്ട് 9 വിപണിയില്‍ എത്തിയതോടെ നോട്ട് 8 ന്‍റെ വില നേരെ ഇടിഞ്ഞിരിക്കുകയാണ്. എങ്കിലും പുതിയതായി ഇറക്കിയ നോട്ട് 9 നോട് ഏകദേശം കിടപിടിക്കുന്ന പെര്‍ഫോമന്‍സ് ഈ ഫോണിനും സ്വന്തമാണ്.
5) ഗൂഗിള്‍ പിക്സല്‍ XL ( 33,299 ല്‍ ആരംഭം)
അതിശയിപ്പിക്കുന്ന ക്യാമറാ ക്ലരിറ്റിയും (വ്യക് തത) തടസ്സങ്ങളില്ലാത്ത (smooth user experience) പ്രവര്‍ത്തനങ്ങളും ഈ ഫോണ്‍ നല്‍കുന്നു. അധിക വാറണ്ടിയോടെയും ഒതുങ്ങുന്ന ( affordable price ) വിലക്കും വാങ്ങാന്‍ സാധിക്കുന്ന ഒരു ഗണമാണ് ഗൂഗിള്‍ പിക്സല്‍ XL
6) സാംസങ്ങ് ഗ്യാലക്സി S8 ( 40,000 ല്‍ തുടങ്ങുന്നു)
40000 മുതല്‍ 45000 വരെയാണ് ഇതിന്‍റ നിലവിലെ വില. വളരെ നല്ല ക്യാമറയും നല്ല പ്രവര്‍ത്തന ക്ഷമതയും മറ്റ് പ്രത്യേകതയും ഈ ഫോണില്‍ ഒരുക്കിയിരിക്കുന്നു. സാംസങ്ങ് ഗ്യാലക്സി S8 ഇപ്പോള്‍ വാങ്ങാന്‍ സാധിക്കുന്ന ഏറ്റവും നല്ല ഫോണാണ്.
7) സാംസങ്ങ് ഗ്യാലക്സി A8+
OnePlus 5T, LG G6 and Honor View 10 ഇവയുമായി മല്‍സരിക്കുന്നതിനാണ് സാംസങ്ങ് ഗ്യാലക്സി A8+ മാര്‍ക്കറ്റില്‍ ഇറക്കിയത്. ഇതിന്‍റെ വില 29,990 രൂപയാണ്.
8) എല്‍ ജി G6 (27,990 രൂപ )
ഇവ മിലിട്ടറി ഗ്രഡ് ഇൗഡ് നല്‍കുന്നു. ബെസല്‍ ലെസ് ഡിസ്പ്ലേയാണ് ഇതിനുളളത്. Qualcomm Snapdragon 821 പ്രോസസറാ ണ് ഇതില്‍ ലഭ്യമാക്കിയിരിക്കുന്നത്. ശരാശരി സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരു സ്മാര്‍ട്ട് ഫോണാണ് ഇത്.
9) വണ്‍ പ്ലസ് 5T ( 30,000 രൂപ)
ആന്‍ഡ്രോയ്ഡ് നൊഗാട്ട് v7.1.1 ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 8 ജിബി RAM ലഭ്യമാണ്.സ് നാപ്പ് ഡ്രാഗണ്‍ 835 പ്രോസസര്‍ , 6 ഇഞ്ച് വലിയ സ്ക്രീന്‍ എന്നിവയും ലഭ്യമാണ്.
10)ഷിവോമി റെഡ് മി 5A (5,999 രൂപ )
നിങ്ങള്‍ കുറഞ്ഞവിലയില്‍ ഒരു ഫോണാണ് നോക്കുന്നതെങ്കില്‍ ഷിവോമി റെഡ് മി 5A 7000 രൂപയില്‍ താഴെ വരെ വിലയില്‍ ലഭ്യമാണ്.
11) ഷിവോമി റെഡ് മി നോട്ട് 4 (10,999 രൂപ)
റഫ് യൂസിന് ( ദെെനംദിന ഉപയോഗത്തിന് എറ്റവും അനുയോജ്യമായ ഫോണാണിത്. 41000 mAh ബാറ്ററി, 13 MP റിയര്‍ ക്യാമറ . 5 MP മുന്‍ ക്യാമറ, Qualcomm Snapdragon 625 പ്രോസസര്‍ എന്നിവ പ്രത്യേകതയാണ്.
12) എല്‍ ജി V30 പ്ലസ് (36,990 തുടങ്ങുന്നു)
6-inch ഡിസ്പ്ലേ , സ് ക്രീന്‍ റെസലൂഷന്‍ 1440×2880 pixels , Android v7.1.2 (Nougat) ഒാപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവ ലഭ്യമാണ്. നിങ്ങളുടെ ബജറ്റിന് വാങ്ങാന്‍ സാധിക്കുന്ന വളരെ മനേഹരമായ ഫോണാണിത് .
Post Your Comments