Latest NewsIndia

കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഗൈഡും നടിയുമായ ദിവ്യ സ്പന്ദനയ്‌ക്കെതിരെ രാജ്യദ്രോഹകേസ്

ഡല്‍ഹി: കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ഗൈഡും നടിയുമായ ദിവ്യ സ്പന്ദനയ്ക്കെതിരെ രാജ്യദ്രോഹകേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ കള്ളമെന്ന് എഴുതി സമൂഹ മാദ്ധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിനാണ് രാജ്യദ്രോഹകുറ്റത്തിനെതിരെ കേസ് എടുത്തത്. ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ പൊലീസാണ് ദിവ്യക്കെതിരെ കേസെടുത്തത്.

മോദിയുടെ ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോയാണ് ദിവ്യ ട്വീറ്റ് ചെയ്തത്. മോദിയുടെ മെഴുകു പ്രതിമയുടെ ചിത്രത്തില്‍ കള്ളനെന്ന് എഴുതി ചേര്‍ത്തിരുന്നു. ‘കള്ളന്‍ പ്രധാനമന്ത്രി മിണ്ടരുത്’ എന്ന ഹാഷ് ടാഗിനൊപ്പമാണ് ദിവ്യ ഫോട്ടോ ഷെയര്‍ ചെയ്തത്.

ഐ.ടി ആക്ട് സെക്ഷന്‍ 67, ഐ.പി.സിയിലെ സെക്ഷന്‍ 124എ (രാജ്യദ്രോഹം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ലക്നൗവിലെ അഭിഭാഷകനായ സയ്യിദ് റിസ്വാന്‍ അഹമ്മദാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button