തിരുവനന്തപുരം: ഭൂരിപക്ഷം വരുന്ന മലയാളികളും ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്നിന്നും പുറത്തായേക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.
ഇത് കണക്കാക്കുന്നത് സാമൂഹിക, സാമ്പത്തിക, ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വളരെ പാവപ്പെട്ടവർക്കായി ആയുഷ്മാന്‍ ഭാരതില്‍ ഉപഭോക്താക്കളെ നിശ്ചയിക്കുന്നത്.
ആയുഷ്മാൻ ഭാരതിൽ പദ്ധതിയില്‍ ചേര്‍ന്നാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം നഷ്ടമാകും. ആർഎസ്ബിവൈയില്‍ ഉള്‍പ്പെട്ടിട്ടുള്ള 21.5 ലക്ഷം കുടുംബങ്ങളും കൂടാതെ ചിസ് പദ്ധതി പ്രകാരം 19.5 ലക്ഷം കുടുംബങ്ങളും ഉള്‍പ്പെടെ 41 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേരളത്തില്‍ ഇപ്പോള്‍ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കുന്നത്. ഈ പദ്ധതികള്‍ക്ക് 2019 മാര്‍ച്ച് 31 വരെ കേന്ദ്രം അനുമതി നല്കിയിട്ടുള്ളതും അതിനുള്ള പ്രീമിയം അടച്ചതുമാണ്.മറ്റുള്ള സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തി കേരളത്തിലെ വളരെ പാവപ്പെട്ടവരെ നിശ്ചയിച്ചാല്‍ നിലവിലെ ആനുകൂല്യം ലഭിക്കുന്നവരില്‍ ബഹുഭൂരിപക്ഷം ജനങ്ങളും പുറത്താകുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments