Latest NewsInternational

വില ഇരട്ടിയാക്കിയിട്ടും പുകവലിക്കാർ കൂടി, നികുതി വെട്ടിപ്പും രൂക്ഷം; സിഗരറ്റ് പാക്കറ്റുകളില്‍ ഡിജിറ്റല്‍ മുദ്ര പതിക്കാൻ യുഎഇ തീരുമാനം

​ദുബായ്: വില കുത്തനെ കൂട്ടിയിട്ടും പുകവലിക്കാർ യുഎഇയില് കുത്തനെ കൂടി. സിഗരറ്റും ചുരുട്ടുമടക്കമുള്ളവയുടെ വില നൂറു ശതമാനം വര്‍ധിപ്പിച്ചിട്ടും യുഎഇയില്‍ പുകവലിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് കാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. വില വര്‍ധിപ്പിച്ചതോടെ നികുതിവെട്ടിപ്പും പെരുകിയതു തടയാന്‍ ജനുവരി മുതല്‍ പുതിയ നികുതിപിരിവ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റി തീരുമാനിച്ചു. വിലവര്‍ധന നേരിടാന്‍ നികുതിവെട്ടിപ്പിനൊപ്പം വിലകുറഞ്ഞ സിഗരറ്റുകള്‍ വിപണിയിലിറക്കിയതാണ് പുകവലിക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ ഇടയായതെന്നും ലോകാരോഗ്യസംഘടന കരുതുന്നു.

കൂടി വരുന്ന നികുതിവെട്ടിപ്പിനൊപ്പം വിലകുറഞ്ഞ സിഗരറ്റുകള്‍ വിപണിയിലിറക്കിയതാണ് പുകവലിക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ ഇടയായതെന്നും ലോകാരോഗ്യസംഘടന കരുതുന്നു. വില കുറഞ്ഞ സിഗരറ്റുകളുടെ വില്‍പന വിലക്കാന്‍ തല്‍ക്കാലം ഉദ്ദേശ്യമില്ലാത്തതിനാല്‍ സിഗരറ്റ് പാക്കറ്റുകളില്‍ ഡിജിറ്റല്‍ മുദ്ര പതിച്ച് നികുതിവെട്ടിപ്പ് തടയാനാണ് തീരുമാനം. ഇതനുസരിച്ച് യുഎഇയില്‍ ഉല്‍പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമായ എല്ലാ സിഗരറ്റ് പാക്കറ്റുകളിലും ഈ മുദ്രയുണ്ടായിരിക്കണം. ഇത്തരം മുദ്രയുള്ള സിഗരറ്റ് പാക്കറ്റുകള്‍ മാത്രമേ വിപണിയിലിറക്കാവൂ. ഇറക്കുമതി ചെയ്യുന്നവ തുറമുഖത്തോ വിമാനത്താവളത്തില്‍ വച്ചോ യുഎഇയുടെ അതിര്‍ത്തികളില്‍ വച്ചോ മുദ്ര പതിപ്പിക്കാനുള്ള സംവിധാനമാണുണ്ടാക്കുക.

ഇത്തരത്തിലുള്ള സിഗരറ്റ് പാക്കറ്റുകള്‍ ഡിജിറ്റല്‍ മുദ്രയോടെ വിപണിയിലിറക്കുന്ന മധ്യപൂര്‍വദേശത്തെ ആദ്യ രാജ്യമായിരിക്കും യുഎഇ.

shortlink

Related Articles

Post Your Comments

Related Articles


Back to top button