ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസത്തിന്റെ ആനത്താവളമായ പുന്നത്തൂര്‍ കോട്ടയില്‍ ചിത്രങ്ങളെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് ദേവസ്വം അനുമതി നല്‍കി. ഒക്ടോബര്‍ ഒന്നു മുതലാണ് അനുമതി നിലവില്‍ വരിക. കൂടാതെ കോട്ട നവീകരിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കുന്നതിന് 100 രൂപയും, ഹാന്‍ഡി ക്യാമിന് 1000 രൂപയുമാണ് നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പാണ് പുന്നത്തരൂര്‍ക്കോട്ടയില്‍ ക്യാമറയ്ക്കു വിലക്കേര്‍പ്പെടുത്തിയത്.
പുന്നത്തൂര്‍കോട്ടയിലെ ക്ഷേത്രങ്ങളഉം നവീകരിക്കും. ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കാനായി കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരിപാടിന്റെ സഹായം തേടും. കൂടാതെ കോട്ടയിലെ ശുചിമുറികള്‍ നവീകരിച്ച് ഉടന്‍ തുറന്നു കൊടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ക്ഷേത്രത്തില്‍ പ്രസാദ ഊട്ടിന്റെ സമയം ദീര്‍ഘിപ്പിച്ചതായും ഭരണസമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഉച്ചയ്ക്ക് 2 വരെയും രാത്രി 9വരെയും ക്ഷേത്രത്തില്‍ പ്രസാദ ഊട്ട് നടക്കും.
കൂടാതെ ആശുപത്രി മെഡിക്കല്‍ സെന്ററില്‍ ഓപ്പറേഷന്‍ തീയറ്റര്‍ പ്രവര്‍ത്തനക്ഷമമാക്കാനും ആശുപത്രി കാന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താനും ഭരണസമിതി തീരുമാനിച്ചു.
Post Your Comments