Latest NewsIndia

പീഡനക്കുറ്റത്തിന്റെ ശിക്ഷ വന്ധ്യംകരണം; വ്യത്യസ്ത ശിക്ഷാ രീതിയുമായി ഈ രാജ്യം

അല്‍മാട്ടി: പീഡനക്കുറ്റത്തിന്റെ ശിക്ഷ വന്ധ്യംകരണം, വ്യത്യസ്ത ശിക്ഷാ രീതിയുമായി ഈ രാജ്യം. കസാഖിസ്ഥാനാണ് കുട്ടികളെ പീഡിപ്പിച്ചുവെന്നു തെളിഞ്ഞാല്‍ മരുന്ന് കുത്തിവെച്ച് അവരെ വന്ധ്യംകരിക്കും എന്ന തീരുമാനം സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്കുനേരെ പ്രയോഗിക്കാനായി രണ്ടായിരത്തോളം ഇഞ്ചക്ഷന് വേണ്ടിയുള്ള തുക അനുവദിച്ചതായും പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവ് അറിയിച്ചു.

കുട്ടികളെ പീഡിപ്പിച്ചാല്‍ 20 വര്‍ഷം തടവ് ആയിരുന്നു ഇത്രയും നാള്‍ അവിടുത്തെ ശിക്ഷാ നടപടി. എന്നാല്‍ കുട്ടികളെ പീഡിപ്പിക്കുന്നത് കസാഖിസ്ഥാനില്‍ ആയിരം ഇരട്ടിയായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് ഇത്ര കടുത്ത ശിക്ഷാനടപടികള്‍ രാജ്യം സ്വീകരിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യമാണ് കസാഖിസ്ഥാന്‍ ഇത്തരത്തിലൊരു ശിക്ഷക്കുള്ള നിയമം പാസാക്കുന്നത്. രണ്ടായിരത്തില്‍ കൂടുതല്‍ ഇഞ്ചക്ഷനുള്ള തുക വകയിരുത്തിയതായി ഡെപ്യൂട്ടി ഹെല്‍ത്ത് മിനിസ്റ്റര്‍ ല്യാസത്ത് അക്തയേവയും പറഞ്ഞു.

ടര്‍ക്കിസ്ഥാനില്‍, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഒരാളെ ആയിരിക്കും ആദ്യമായി ഇത്തരത്തില്‍ വന്ധ്യംകരിക്കുകയെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. എന്നാല്‍, ഇതെത്രത്തോളം ഫലപ്രദമാണെന്നും, ഈ ശിക്ഷാനടപടി ശരിയാണോ എന്നുമുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. നിയമം പാസാക്കുന്ന സമയത്ത് അത് താല്‍ക്കാലികമാണെന്നും, ലൈംഗികാതിക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി ഒറ്റ തവണ ഇഞ്ചക്ഷന്‍ നല്‍കും എന്നുമാണ് പറഞ്ഞിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button