കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന വെള്ളി ആഭരണങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തു. നാദിയ ജില്ലയിലെ കൃഷ്ണനഗറിലാണ് സംഭവം. വെള്ളി ആഭരണങ്ങള്‍ അതിര്‍ത്തിവഴി അനധികൃതമായി കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍വച്ച് രണ്ടുപേര്‍ കൈയില്‍ ബാഗുമായി വരുന്നത് സേനയുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഇവരെ പിടിക്കാനുള്ള ശ്രമം വിഫലമായി. കൈവശമുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ചതിനു ശേഷം ഇരുവരും കടന്നുകളഞ്ഞെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും സേന അറിയിച്ചു. ഏഴ് കിലോയിലേറെ തൂക്കം വരുന്ന വെള്ളി ആഭരണങ്ങളാണ് ഇവര്‍ ഉപേക്ഷിച്ച ബാഗില്‍ നിന്ന് കണ്ടെത്തിയത്.
Post Your Comments