മുംബൈ: വ്യത്യസ്ത രീതിയില്‍ മകന്റെ പിറന്നാള്‍ ആഘോഷിച്ച് യുക്തിവാദി നേതാവ്. ശ്മശാനമാണ് മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിനു വേണ്ടി ഇയാള്‍ തെരഞ്ഞെടുത്തത്. യുക്തിവാദി സംഘടനയായ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി നേതാവ് പന്തരിനാഥ് ഷിന്‍ഡെയാണ് മകന്റെ പിറന്നാള്‍ ശ്മശാനത്തില്‍ നടത്തിയത്. 200 അതിഥികള്‍ ഇവിടേയ്ക്ക് ക്ഷണിക്കപ്പെട്ടിരുന്നു. ഇവര്‍ക്കെല്ലാം മാംസാഹാരമാണ് പന്തരിനാഥ് വിളമ്പിയത്. ദുരാചാരങ്ങള്‍ക്കെതിരായ പോരാട്ടങ്ങളുടെ ഭാഗാമായാണ് ഇങ്ങനെയൊരു ആഘോഷമെന്നാണ് പന്തരിനാഥ് ഇതിനെ കുറിച്ച് പറഞ്ഞത്.
എന്നാല്‍ ബിജെപി നേതാവ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പന്തരിനാഥിനും കൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മതത്തെ അപമാനിച്ചുവെന്നും ആരാധനാ സ്ഥലം അശുദ്ധമാക്കിയെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ 19നായിരുന്നു സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വാര്‍ത്തകള്‍ പുറംലോകം അറിഞ്ഞത്. ശ്മശാനം ശുദ്ധീകരിക്കുന്നതിനായി ഇവിടെയെത്തി പ്രദേശവാസികളാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയത്.
എന്നാല്‍ പിറന്നാള്‍ ആഘോഷം നടത്താന്‍ പന്തരിനാഥ് നേരത്തേ പോലീസില്‍ നിന്നും അനുമതി വാങ്ങിയിരുന്നു. പ്രേതവും ഭൂതവുമൊന്നും ശ്മശാന്തതില്‍ ഇല്ലെന്ന് ജനങ്ങളെ ബോധിപ്പിക്കാനാണ് ഇത്തരത്തിലെരു തീരുമാനമെടുത്തനെന്നും പന്തരിനാഥ് പറഞ്ഞു.
Post Your Comments